ജീൻ-മറീ ലെ പെൻ അന്തരിച്ചു
Wednesday, January 8, 2025 1:46 AM IST
പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ ഫ്രണ്ടിന്റെ സ്ഥാപകൻ ജീൻ-മറീ ലെ പെൻ(96) അന്തരിച്ചു. കുടിയേറ്റ വിരുദ്ധ നിലപാടുകളുടെ പേരിൽ ഏറെ വിമർശനം നേരിട്ട നേതാവാണ് ലെ പെൻ.
2002ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലെ പെൻ രണ്ടാം റൗണ്ടിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകളാണ് വലതു പക്ഷ നേതാവായ മരീൻ ലെ പെൻ. ഇപ്പോൾ നാഷണൽ പാർട്ടിക്കു നേതൃത്വം നല്കുന്നതു മരീനാണ്.