രണ്ട് ഇന്ത്യൻ കന്പനികൾക്കെതിരേ യുഎസ് കേസെടുത്തു
Wednesday, January 8, 2025 1:46 AM IST
വാഷിംഗ്ടൺ ഡിസി: ഫെന്റാനിൽ നിർമിക്കാനുള്ള രാസവസ്തുക്കൾ യുഎസിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ച രണ്ട് ഇന്ത്യൻ കന്പനികൾക്കെതിരേ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസെടുത്തു.
അതിമാരകമായ മയക്കുമരുന്നാണു ഫെന്റാനിൽ. റാക്സുറ്റെർ കെമിക്കൽസ്, അഥോസ് കെമിക്കൽസ് എന്നിവയാണ് കന്പനികൾ.
റാക്സുറ്റെർ കെമിക്കൽസിന്റെ സ്ഥാപകനായ ഭവേഷ് ലതിയ ഈ മാസം നാലിന് ന്യൂയോർക്കിൽ വച്ച് അറസ്റ്റിലായിരുന്നു.