ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ മോ​​​ച​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​ക്ഷോ​​​ഭം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​താ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് (പി​​​ടി​​​ഐ) പാ​​​ർ​​​ട്ടി അ​​​റി​​​യി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി പോ​​​ലീ​​​സും അ​​​ർ​​​ധ​​​സൈ​​​ന്യ​​​വും വ​​​ൻ റെ​​​യ്ഡ് ന​​​ട​​​ത്തി പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ തു​​​ര​​​ത്തി​​​യി​​​രു​​​ന്നു. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റിൽ ജ​​​യി​​​ലി​​​ൽ അ​​​ട​​​യ്ക്ക​​​പ്പെ​​​ട്ട ഇ​​​മ്രാ​​​ൻ ഖാനെ മോ​​​ചി​​​പ്പി​​​ക്കാ​​​നാ​​​യി ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​ണു പ്ര​​​ക്ഷോ​​​ഭം തു​​​ട​​​ങ്ങി​​​യ​​​ത്. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു കൂ​​​ട്ട​​​മാ​​​യെ​​​ത്തി​​​യ പി​​​ടി​​​ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​രം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന റെ​​​ഡ് സോ​​​ണി​​​ൽ കു​​​ത്തി​​​യി​​​രിപ്പു സ​​​മ​​​രം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


ചൊ​​​വ്വാ​​​ഴ്ച​​​ത്തെ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ നാ​​​ല് അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​രും ര​​​ണ്ടു പി​​​ടി​​​ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ തു​​​ര​​​ത്താ​​​ൻ രാ​​​ത്രി റെ​​​യ്ഡു​​​ണ്ടാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സ​​​മ​​​ര​​​മേ​​​ഖ​​​ല വി​​​ജ​​​ന​​​മാ​​​യി. സ​​​മ​​​ര​​​മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ച്ച പാ​​​ക് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി മൊ​​​ഹ്സി​​​ൻ ന​​​ഖ്‌​​​വി, പോ​​​ലീ​​​സി​​​നെ​​​യും പ​​​ട്ടാ​​​ള​​​ത്തെ​​​യും അ​​​ഭി​​​ന​​​ന്ദിച്ചു.

ഇ​മ്രാ​ന്‍റെ ഭാ​ര്യ ബു​ഷ്റ ബീ​ബി​യും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബു​ഷ്റ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു.

സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്കി​യ ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ മു​ഖ്യ​മ​ന്ത്രി അ​ലി അ​മീ​ൻ ഗ​ണ്ടാ​പു​ർ സു​ര​ക്ഷി​ത​മാ​യി പ്ര​വി​ശ്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി.