ധാ​​​​ക്ക: ഹി​​​​ന്ദു ആ​​​​ത്മീ​​​​യ നേ​​​​താ​​​​വ് ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ച് ബം​​​​ഗ്ലാ​​​​ദേ​​​​ശ് കോ​​​​ട​​​​തി. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

അ​​​​റ​​​​സ്റ്റി​​​​ൽ​​​​പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ധാ​​​​ക്ക​​​​യി​​​​ലും ചി​​​​റ്റ​​​​ഗോങ്ങി​​​​ലും ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​ന്‍റെ അ​​​​നു​​​​യാ​​​​യി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. സ​​​​മ്മി​​​​ളി​​ത സ​​​​നാ​​​​ത​​​​നി ജോ​​​​തെ നേ​​​​താ​​​​വി​​​​നെ തി​​​​ങ്ക​​​​ളാ​​​​ഴ്ച ധാ​​​​ക്ക​​​​യി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​യോ​​​​ട‌് അ​​​​നാ​​​​ദ​​​​ര​​​​വ് കാ​​​​ട്ടി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്‌ടോബ​​​​ർ 30ന് ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്. ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ച ചി​​​​റ്റ​​​​ഗോങ്ങ് മെ​​​​ട്രോ​​​​പോ​​​​ളി​​​​റ്റ​​​​ൻ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​നെ 24 മ​​​​ണി​​​​ക്കൂ​​​​ർ ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​വി​​​​ട്ടു. ജ​​​​യി​​​​ൽ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​പ്ര​​​​കാ​​​​രം മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ആ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ അ​​​​നു​​​​ഷ്ഠി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​നു​​​​യാ​​​​യി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണു മ​​​​ത​​​​നേ​​​​താ​​​​വി​​​​നെ കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. അ​​​​റ​​​​സ്റ്റി​​​​ൽ ധാ​​​​ക്ക​​​​യി​​​​ലും ചി​​​​റ്റ​​​​ഗോങ്ങി​​​​ലും ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണ് അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.


സ​​​​മ്മി​​​​ലി​​​​ത സ​​​​നാ​​​​ത​​​​നി ജോ​​​​തെ നേ​​​​താ​​​​വി​​​​നെ ഉ​​​​ട​​​​നെ വി​​​​ട്ട​​​​യ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ തെ​​​​രി​​​​വി​​​​ലി​​​​റ​​​​ങ്ങി. ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഹി​​​​ന്ദു ബു​​​​ദ്ധി​​​​സ്റ്റ് ക്രി​​​​സ്ത്യ​​​​ൻ യൂ​​​​ണി​​​​റ്റി കൗ​​​​ൺ​​​​സി​​​​ലും ചി​​​​ന്മ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​ന്‍റെ അ​​​​റ​​​​സ്റ്റി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഉ​​​​ട​​​​ൻ മോ​​​​ചി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു.