റഷ്യയും യുക്രെയ്നും തടവുകാരെ കൈമാറി
റഷ്യയും യുക്രെയ്നും തടവുകാരെ കൈമാറി
Sunday, August 25, 2024 3:44 AM IST
കീ​വ്: യു​ദ്ധ​ത്ത​ട​വു​കാ​രെ പ​ര​സ്പ​രം കൈ​മാ​റി യു​ക്രെ​യ്നും റ​ഷ്യ​യും. ക​ഴി​ഞ്ഞ ആ​റി​ന് റ​ഷ്യ​യി​ലെ കു​ർ​സ്ക് മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ സേ​ന ക​ട​ന്നു​ക​യ​റി ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു ത​ട​വു​കാ​രെ കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം. 230 ത​ട​വു​കാ​രെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ഇ​ന്ന​ലെ കൈ​മാ​റി​യ​ത്.

കു​ർ​സ്ക് മേ​ഖ​ല​യി​ൽ​നി​ന്നു യു​ക്രെ​യ്ൻ സേ​ന പി​ടി​കൂ​ടി​യ 115 സൈ​നി​ക​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു റ​ഷ്യ പി​ടി​കൂ​ടി​യ 115 യു​ക്രേ​നി​യ​ൻ സൈ​നി​ക​രെയു​മാ​ണ് ഇ​ന്ന​ലെ മോ​ചി​പ്പി​ച്ച​ത്.

യു​എ​ഇ​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണു യു​ദ്ധ​ത്ത​ട​വു​കാ​രെ കൈ​മാ​റാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കു​ർ​സ്ക് മേ​ഖ​ല​യി​ലെ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ വ​ലി​യൊ​രു ല​ക്ഷ്യം നേ​ടി​യെ​ന്ന് ത​ട​വു​കാ​രു​ടെ കൈ​മാ​റ്റം സ്ഥി​രീ​ക​രി​ച്ചു ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി പ​റ​ഞ്ഞു.


കു​ർ​സ്ക് മേ​ഖ​ല​യി​ൽ റ​ഷ്യ​യു​ടെ 1000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഭൂ​പ്ര​ദേ​ശം കീ​ഴ​ട​ക്കി​യ​താ​യാ​ണു യു​ക്രെ​യ്ൻ സേ​ന അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​തി​നി​ടെ, യു​ക്രെ​യ്ന് കൂ​ടു​ത​ൽ സൈ​നി​ക​സ​ഹാ​യം ന​ൽ​കു​മെ​ന്ന് ഇ​ന്ന​ലെ അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.