ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഭൂമി പിടിച്ചെടുക്കും: നെതന്യാഹു
Thursday, March 27, 2025 12:53 AM IST
ടെൽ അവീവ്: ബന്ദിമോചനത്തിനു ഹമാസ് തയാറായില്ലെങ്കിൽ ഗാസാഭൂമി പിടിച്ചെടുക്കുമെന്ന ഭീഷണി ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ആവർത്തിച്ചു.
ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് മടിക്കുന്നതിനനുസരിച്ച് ഇസ്രയേലിന്റെ അടിച്ചമർത്തലിനു ശക്തി കൂടുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
ഇതിനിടെ, ഇസ്രേസിലേ സേന ഗാസയിൽ നടത്തുന്ന ബോംബാക്രമണങ്ങളിൽ ബന്ദികൾ കൊല്ലപ്പെടാമെന്നു ഹമാസ് മുന്നറിയിപ്പു നല്കി. ബന്ദികളുടെ ജീവൻ സംരക്ഷിക്കാൻ പറ്റാവുന്നതൊക്കെ ചെയ്യുന്നുണ്ട്.
പക്ഷേ, തോന്നുംപടിയുള്ള വ്യോമാക്രമണങ്ങളിൽ ബന്ദികൾ കൊല്ലപ്പെടാൻ സാധ്യതയുണ്ട്. ബലപ്രയോഗത്തിലൂടെ മോചനത്തിനു ശ്രമിച്ചപ്പോഴെക്കെ ബന്ദികൾ ശവപ്പെട്ടികളിലാണു തിരിച്ചെത്തിയിട്ടുള്ളതെന്നും ഹമാസ് കൂട്ടിച്ചേർത്തു.