കാട്ടുതീ: ദക്ഷിണകൊറിയയിൽ 24 പേർ മരിച്ചു
Thursday, March 27, 2025 12:53 AM IST
സീയൂൾ: ദക്ഷിണകൊറിയയുടെ തെക്കുകിഴക്കൻ മേഖലയിൽ പടരുന്ന കാട്ടുതീയിൽ 24 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും 60-70 വയസ് പ്രായമുള്ളവരാണ്. 26 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച സാൻചിംയോഗ് എന്ന പ്രദേശത്താണു കാട്ടുതീ ആരംഭിച്ചത്. വരണ്ട കാലാവസ്ഥയും കാറ്റും മൂലം തീ അതിവേഗം സമീപ പ്രദേശങ്ങളിലേക്കു പടർന്നു. 23,000 പേരെ ഒഴിപ്പിച്ചുമാറ്റി.
42,000 ഏക്കർ വനഭൂമി നശിച്ചു. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങളും അയ്യായിരം സൈനികരും തീയണയ്ക്കാൻ ശ്രമിക്കുന്നു.