കി​​​ൻ​​​ഷാ​​​സ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ കോം​​​ഗോ​​​യു​​​ടെ കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് അ​​​നു​​​ഭാ​​​വി​​​ക​​​ളാ​​​യ ഭീ​​​ക​​​ര​​​ർ ര​​​ണ്ടാ​​​ഴ്ച​​​യി​​​ല​​​ധി​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 150ഓ​​​ളം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ല ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

യു​​​ഗാ​​​ണ്ട​​​ൻ മു​​​സ്‌​​​ലിം​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​ലൈ​​​ഡ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സ​​​സ് (എ​​​ഡി​​​എ​​​ഫ്) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണു നോ​​​ര്‍ത്ത് കി​​​വു പ്ര​​​വി​​​ശ്യ​​​യി​​​ലെ ബെ​​​നി പ്ര​​​ദേ​​​ശ​​​ത്തെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ല്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ സെ​​​ൻ​​​ട്ര​​​ൽ ആ​​​ഫ്രി​​​ക്ക​​​ൻ ശാ​​​ഖ​​​യാ​​​യി​​​ട്ടാ​​​ണ് ഈ ​​​സം​​​ഘ​​​ട​​​ന അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​വ​​​ർ ജൂ​​​ൺ ഒ​​​ന്നി​​​നും 11നും ​​​ഇ​​​ട​​​യ്ക്ക് ബെ​​​നി​​​യി​​​ൽ 15 ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ തൊ​​​ണ്ണൂ​​​റു ശ​​​ത​​​മാ​​​ന​​​ത്തി​​​ന​​​ടു​​​ത്ത് ക്രൈ​​​സ്ത​​​വ​​​രു​​​ള്ള കോം​​​ഗോ​​​യി​​​ൽ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ശ​​​ക്തി​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​ണ്.

കോം​​​ഗോ ജ​​​ന​​​ത​​​യു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ല്കാ​​​ൻ സ​​​ർ​​​ക്കാ​​​രും രാ​​​ജ്യാ​​​ന്ത​​​ര​​​ സ​​​മൂ​​​ഹ​​​വും ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.