ഹൂതി ആക്രമണം ബ്രിട്ടീഷ് കപ്പൽ പരാജയപ്പെടുത്തി
Monday, January 29, 2024 2:38 AM IST
ലണ്ടൻ: ചെങ്കടലിൽ ചരക്കുകപ്പലിനെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്ത ഡ്രോൺ ബ്രിട്ടീഷ് യുദ്ധക്കപ്പൽ വെടിവച്ചിട്ടു. ശനിയാഴ്ച എച്ച്എംഎസ് ഡയമണ്ട് എന്ന കപ്പലാണ് ഡ്രോണിനെ തകർത്തത്.
പലസ്തീൻ ജനതയ്ക്കു വേണ്ടിയാണ് ഇസ്രയേലിന്റെയും പാശ്ചാത്യരാജ്യങ്ങളുടെയും ചരക്കുകപ്പലുകളെ ആക്രമിക്കുന്നതെന്ന് ഹൂതികൾ പറയുന്നു. വെള്ളിയാഴ്ച ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ മർലിൻ ലുവാണ്ട എന്ന ബ്രിട്ടീഷ് ചരക്കുകപ്പലിൽ തീപിടിത്തമുണ്ടായിരുന്നു.
അമേരിക്കയും ബ്രിട്ടനും പലവട്ടം ഹൂതികളുടെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യെമനിൽ ആക്രമണം നടത്തിയിട്ടുണ്ട്.