വാ​ഷിം​ഗ്ട​ൺ‌ ഡി​സി/​സ​നാ: ​യെ​മ​നി​ലെ ഹൂ​തികേ​ന്ദ്ര​ങ്ങ​ളി​ൽ യുഎ​സും ബ്രി​ട്ട​നും ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്കു വ്യാ​പി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ക്കി.

ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ യെ​മ​ന്‍റെ പ്ര​ധാ​ന​ ഭാ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന ഹൂ​തി വി​മ​ത​ർ ചെ​ങ്ക​ട​ലി​ലൂ​ടെ പോ​കു​ന്ന ച​ര​ക്കു​ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ പു​ല​ർ​ച്ചെ സം​യു​ക്ത ആ​ക്ര​മ​ണം.

ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഹൂ​തി​ക​ൾ അ​റി​യി​ച്ചു. യു​എ​സി​നും ബ്രി​ട്ട​നും തി​രി​ച്ച​ടി ന​ല്കു​മെ​ന്നും ഗാ​സ​യി​ലെ ഹ​മാ​സി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തു തു​ട​രു​മെ​ന്നും ഹൂ​തി​ക​ൾ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് ഓ​യി​ലി​നു നാ​ലു ശ​ത​മാ​നം വി​ല വ​ർ​ധി​ച്ചു.

യു​എ​സ്, ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​ന​ങ്ങ​ളും ക​പ്പ​ലു​ക​ളും ഹൂ​തി​ക​ളു​ടെ 16 സ്ഥ​ല​ങ്ങ​ളി​ലെ അ​റു​പ​തി​ല​ധി​കം സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളെ​യാ​ണു ല​ക്ഷ്യ​മി​ട്ട​ത്. റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ൾ, ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ൾ, വി​ക്ഷേ​പ​ണകേ​ന്ദ്ര​ങ്ങ​ൾ, ക​മാ​ൻ​ഡ്-​ക​ൺ​ട്രോ​ൾ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നു യു​എ​സ് പ്ര​തി​രോ​ധ​വ​കു​പ്പ് അ​റി​യി​ച്ചു. ടോ​മ​ഹ്വാ​ക്ക് ക്രൂ​സ് മി​സൈ​ൽ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം ആ​യു​ധ​ങ്ങ​ൾ പ്ര​യോ​ഗി​ച്ചു.

72 ആക്രമണങ്ങൾ

യെ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​നാ, ചെ​ങ്ക​ട​ൽ തു​റ​മു​ഖ​മാ​യ ഹൊ​ദെ​യ്ദ, ധ​മാ​ർ, സാ​ദ, ബാ​നി എ​ന്നി​വ​ിട​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. 72 ആ​ക്ര​മ​ണ​ങ്ങ​ളാ​ണുണ്ടാ​യ​തെ​ന്ന് ഹൂ​തി​ക​ൾ പ​റ​ഞ്ഞു.

ചെ​ങ്ക​ട​ലി​ലെ ഹൂ​തി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു നേ​രി​ട്ടു​ള്ള മ​റു​പ​ടി​യാ​ണി​തെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം യു​എ​സി​നി​ല്ല. പ​ക്ഷേ, ഇ​നി​ സൗൈ​നി​ക ന​ട​പ​ടി​ക്കു മ​ടി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ല്കി. ആ​ഗോ​ള ച​ര​ക്കുനീ​ക്ക​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു സൈ​നി​ക ന​ട​പ​ടി ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നു ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക് വി​ശ​ദീ​ക​രി​ച്ചു.


ആരാണ് ഹൂതികൾ?

യെ​മ​നി​ലെ മു​ൻ പാ​ർ​ല​മെ​ന്‍റം​ഗ​വും മ​ത​നേ​താ​വു​മാ​യ ഹു​സൈ​ൻ ബ​ദ​റു​ദ്ദീ​ൻ അ​ൽ ഹൂ​തി സ്ഥാ​പി​ച്ച ഗോ​ത്ര സാ​യു​ധ സം​ഘ​ട​ന​യാ​ണു ഹൂ​തി​ക​ൾ. ഷി​യാ ഇ​സ്‌​ലാ​മി​ലെ സെ​യ്ദി വി​ഭാ​ഗ​ക്കാ​രാ​ണി​വ​ർ.

സൗ​ദി അ​റേ​ബ്യ​ൻ അ​തി​ർ​ത്തി​യി​ലെ ഗോ​ത്ര​മേ​ഖല​ക​ളാ​ണ് ഇ​വ​രു​ടെ ശ​ക്തി​കേ​ന്ദ്രം. സൗ​ദി അ​റേ​ബ്യ​യു​ടെ യെ​മ​നി​ലെ മ​ത​പ​ര​മാ​യ സ്വാ​ധീ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് 1980ക​ളി​ലാ​ണ് സം​ഘ​ട​ന​യു​ടെ ഉ​ദ്ഭ​വം. അ​ൻ​സാ​ർ അ​ള്ളാ എ​ന്ന​ പേ​രി​ലും അ​റി​യ​പ്പെ​ടു​ന്ന സം​ഘ​ട​ന​യ്ക്ക് 20,000 സാ​യു​ധ പോ​രാ​ളി​ക​ളു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

2004ൽ ​ഹു​സൈ​ൻ അ​ൽ​ഹൂ​തി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സൈ​നി​ക ന​ട​പ​ടി​യെ​ത്തു​ട​ർ​ന്നാ​ണു ഹൂ​തി​ക​ൾ സാ​യു​ധ ആ​ക്ര​മ​ണ​ത്തി​ലേ​ക്കു ക​ട​ന്ന​ത്. അ​ന്ന​ത്തെ യെ​മ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്‌​ദു​ള്ള സാ​ലെ​ഹി​ന്‍റെ ന​ട​പ​ടി​ക​ളാ​യി​രു​ന്നു ഇ​തി​നു കാ​ര​ണം. ഇ​തോ​ടെ ഹൂ​തി​ക​ൾ സ്വ​ന്തം സൈ​ന്യം രൂ​പീ​ക​രി​ച്ചു. ചി​ല പ്ര​വി​ശ്യ​ക​ളി​ൽ സ​മാ​ന്ത​ര ഭ​ര​ണ​വും ന​ട​ത്തി. ഇ​പ്പോ​ഴും യെ​മ​ന്‍റെ വ​ട​ക്ക​ൻ​ഭാ​ഗം ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

2014 മു​ത​ൽ ഇ​വ​ർ യെ​മ​നി​ലെ സു​ന്നി ഭൂ​രി​പ​ക്ഷ സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ്. 2014 ൽ ​അ​ട്ടി​മ​റി​യി​ലൂ​ടെ അ​ബ്‌​ദ​റ​ബ് മ​ൻ​സു​ർ ഹാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​നെ ഇ​വ​ർ പു​റ​ത്താ​ക്കി.

സ​ർ​ക്കാ​രി​ന് സൗ​ദി അ​റേ​ബ്യ​യു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. അ​ന്നു​മു​ത​ൽ ഹൂ​തി​ക​ൾ സ​ർ​ക്കാ​രി​നെ​തി​രേ ആ​ഭ്യ​ന്ത​ര യു​ദ്ധ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യാ​ണ്. യെ​മ​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. സൗ​ദി അ​റേ​ബ്യ​യു​മാ​യി ദീ​ർ​ഘ​കാ​ല​മാ​യി ശ​ത്രു​ത​യു​ള്ള​തി​നാ​ൽ ഹൂ​തി​ക​ളെ എ​ല്ലാ​ത്ത​ര​ത്തി​ലും ഇ​റാ​ൻ സ​ഹാ​യി​ക്കു​ന്നു.