ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ലെ സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് വ്യോ​മ​സേ​ന​യി​ലെ ഒ​ന്പ​തും ക​ര​സേ​ന​യി​ലെ നാ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ർ ച​ക്ര അ​വാ​ർ​ഡ്. യു​ദ്ധ​സ​മ​യ​ത്ത് ധീ​ര​ത​യ്ക്കു ന​ല്കു​ന്ന മൂ​ന്നാ​മ​ത്തെ ഉ​യ​ർ​ന്ന അ​വാ​ർ​ഡാ​ണി​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ര​ണ്ടു പേ​ർ​ക്കും വീ​ർച​ക്ര ല​ഭി​ച്ചു.

ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ര​ണ്‍ജീ​ത് സിം​ഗ് സി​ദ്ധു, ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ മ​നീ​ഷ് അ​റോ​റ, ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ അ​നി​മേ​ഷ് പ​ട്നി, ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ കു​നാ​ൽ ക​ൽ​റ, വിം​ഗ് ക​മാ​ൻ​ഡ​ർ ജോ​യ് ച​ന്ദ്ര, സ്ക്വാ​ഡ്ര​ണ്‍ ലീ​ഡ​ർ സാ​ർ​ത​ക് കു​മാ​ർ, സ്ക്വാ​ഡ്ര​ണ്‍ ലീ​ഡ​ർ സി​ദ്ധാ​ന്ത് സിം​ഗ്, സ്ക്വാ​ഡ്ര​ണ്‍ ലീ​ഡ​ർ റി​സ് വാ​ൻ മാ​ലി​ക്, ഫ്ളൈ​റ്റ് ല​ഫ്. അ​ർ​ഷ് വീ​ർ സിം​ഗ് ഠാ​ക്കൂ​ർ എ​ന്നി​വ​രാ​ണ് വീ​ർ ച​ക്ര ല​ഭി​ച്ച വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ.

കേ​ണ​ൽ കൊ​ശാ​ങ്ക് ലം​ബ, ല​ഫ്. കേ​ണ​ൽ സു​ശീ​ൽ ബി​ഷ്ത്, നാ​യി​ബ് സു​ബേ​ദാ​ർ സ​തീ​ഷ്കു​മാ​ർ, റൈ​ഫി​ൾ​മാ​ൻ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് ക​ര​സേ​ന​യി​ൽ​നി​ന്നു വീ​ർച​ക്ര ല​ഭി​ച്ച​വ​ർ.

ഏ​ഴ് ഉ​ന്ന​ത സൈ​നി​കോ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ർ​വോ​ത്തം യു​ദ്ധ സേ​വാ മെ​ഡ​ൽ ല​ഭി​ച്ചു. നോ​ർ​ത്തേ​ണ്‍ ആ​ർ​മി ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ പ്ര​തീ​ക് ശ​ർ​മ, ല​ഫ്. ജ​ന​റ​ൽ രാ​ജീ​വ് ഘാ​യി (മു​ൻ ഡി​ജി​എം​ഒ), വൈ​സ് അ​ഡ്മി​റ​ൽ സ​ഞ്ജ​യ് സ​ഞ്ജ​യ് ജ​സ്ജി​ത് സിം​ഗ് (വെ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് മു​ൻ ഫ്ളാ​ഗ് ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ്-​ഇ​ൻ-​ചീ​ഫ്), എ​യ​ർ മാ​ർ​ഷ​ൽ ന​ർ​മ​ദേ​ശ്വ​ർ തി​വാ​രി (വൈ​സ് ചീ​ഫ് ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ്), എ​യ​ർ മാ​ർ​ഷ​ൽ നാ​ഗേ​ഷ് ക​പുർ (എ​യ​ർ ഓ​ഫീ​സ​ർ ക​മാ​ൻ​ഡി​ഗ് ഇ​ൻ-​ചീ​ഫ്, സൗ​ത്ത് വെ​സ്റ്റേ​ണ്‍ എ​യ​ർ ക​മാ​ൻ​ഡ്), എ​യ​ർ മാ​ർ​ഷ​ൽ ജീ​തേ​ന്ദ്ര മി​ശ്ര (എ​യ​ർ ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ്-​ഇ​ൻ-​ചീ​ഫ്, വെ​സ്റ്റേ​ണ്‍ എ​യ​ർ ക​മാ​ൻ​ഡ്), എ​യ​ർ മാ​ർ​ഷ​ൽ എ.​കെ. ഭാ​ര​തി (ഡി​ജി എ​യ​ർ(​ഒ​പി​എ​സ്) എ​ന്നി​വ​രാ​ണ് സ​ർ​വോ​ത്തം യു​ദ്ധസേ​വാ മെ​ഡ​ൽ ല​ഭി​ച്ച​വ​ർ.


നാ​ലു ക​ര​സേ​നാം​ഗ​ങ്ങ​ൾ കീ​ർ​ത്തി​ച​ക്ര അ​വാ​ർ​ഡ് നേ​ടി. ക്യാ​പ്റ്റ​ൻ ലാ​ൽ​റി​നാ​വ്മ സെ​യ്‌​ലോ, ല​ഫ്. ശ​ശാ​ങ്ക് തി​വാ​രി, ലാ​ൻ​സ് നാ​യി​ക് മീ​നാ​ക്ഷി സു​ന്ദ​രം, സി​പ്പോ​യി ജ​ൻ​ജ​ൽ പ്ര​വീ​ണ്‍ പ്ര​ഭാ​ക​ർ എ​ന്നി​വ​രാ​ണ് കീ​ർ​ത്തി​ച​ക്ര ല​ഭി​ച്ച​വ​ർ. ഭീ​ക​ര​വി​രു​ദ്ധ സൈ​നി​ക​ന​ട​പ​ടി​ക്കാ​ണ് ഇ​വ​ർ അ​വാ​ർ​ഡ് നേ​ടി​യ​ത്.

ക​ര​സേ​ന​യി​ൽ​നി​ന്ന് എ​ട്ടു പേ​രും നാ​വി​ക​സേ​ന​യി​ൽ​നി​ന്ന് ര​ണ്ടു പേ​രും വ്യോ​മ​സേ​ന​യി​ൽ​നി​ന്ന് ഒ​രാ​ളും ഉ​ൾ​പ്പെ​ടെ 16 പേ​ർ ശൗ​ര്യച​ക്ര അ​വാ​ർ​ഡ് നേ​ടി.