രണ്ട് വോട്ടർ ഐഡി: ബിജെപി നേതാവിന് നോട്ടീസ്
Thursday, August 14, 2025 3:50 AM IST
പാറ്റ്ന: രണ്ട് വോട്ടർ ഐഡി കാർഡുകൾ കൈവശം വച്ചതിനു ബിജെപി നേതാവും മുസാഫർപുർ മേയറുമായ നിർമലാ ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ നോട്ടീസ് അയച്ചു. ഈ മാസം പതിനാറോടെ മറുപടി നൽകാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ നിർമലാ ദേവിയുടെ ബന്ധുക്കളായ മനോജ് കുമാറിനും ദിലീപ് കുമാറിനും കമ്മീഷൻ നോട്ടീസുകൾ അയച്ചിട്ടുണ്ട്. ഇവർ ഇരുവരും ഒരേ നിയമസഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലെ ഐഡി കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.