യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി സംസാരിക്കും
Thursday, August 14, 2025 3:50 AM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം യുഎസിലേക്കു പോകും. ന്യുയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുകയാണു മുഖ്യലക്ഷ്യം.
സെപ്റ്റംബർ 26 നു രാവിലെയാണ് യുഎന്‍ സഭയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത്. ഇസ്രയേല്‍, ചൈന, പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ തലവന്മാരും അന്ന് സംസാരിക്കും.
അടുത്തമാസം ഒമ്പതിനാണു യുഎന്‍ പൊതുസഭ തുടങ്ങുന്നത്. പൊതുചര്‍ച്ച 23 മുതല്‍ 29 വരെ. പതിവനുസരിച്ച് ബ്രസീലാണ് ആദ്യം സംസാരിക്കുന്നത്. തുടര്‍ന്ന് യുഎസും. 23 നാണു യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സഭയെ അഭിസംബോധന ചെയ്യുന്നത്.