ചാരവൃത്തി: ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ പിടിയിൽ
Thursday, August 14, 2025 3:50 AM IST
ജയ്പുർ: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് ജയ്സൽമേറിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഗസ്റ്റ് ഹൗസ് മാനേജർ പിടിയിലായി.
മഹേന്ദ്ര പ്രസാദിനെയാണ് രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയാണ് മഹേന്ദ്ര പ്രസാദ്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് നാലിന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി.
മിസൈൽ പരീക്ഷണങ്ങൾ സംബന്ധിച്ചും ശാസ്ത്രജ്ഞരെ സംബന്ധിച്ചുമുള്ള വിവരങ്ങൾ മഹേന്ദ്രപ്രസാദ് പാക്കിസ്ഥാൻ ഏജന്റിനു സമൂഹമാധ്യമം വഴി കൈമാറിയെന്ന് അന്വേഷണ ഓഫീസർ വിനോദ് മീണ പറഞ്ഞു.