വീണ്ടും അമേരിക്കയുടെ അധികതീരുവ ഭീഷണി
Friday, August 15, 2025 1:20 AM IST
ന്യൂഡൽഹി: ഇന്ത്യക്കുമേൽ വീണ്ടും അധികതീരുവ ചുമത്തിയേക്കുമെന്നു യുഎസ് മുന്നറിയിപ്പ്. അലാസ്കയിൽ നടക്കുന്ന ഡോണൾഡ് ട്രംപ് -വ്ലാദിമിർ പുടിൻ ചർച്ചയ്ക്കുശേഷമായിരിക്കും ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുകയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
ബ്ലൂംബെർഗ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചു. യുക്രെയ്ൻ യുദ്ധമാണ് ട്രംപ്-പുടിൻ ചർച്ചയിലെ പ്രധാന വിഷയം. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഇന്ത്യക്കെതിരേ അധിക തീരുവ ചുമത്താൻ സാധ്യതയുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യക്കു മേൽ അമേരിക്ക 25 ശതമാനം അധികതീരുവകൂടി ചുമത്തിയത്. നിലവിൽ 50 ശതമാനമാണ് ഇന്ത്യക്കുള്ള തീരുവ.