ഉറിയിൽ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞു, സൈനികനു വീരമൃത്യു
Thursday, August 14, 2025 4:05 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്കു സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം വിഫലമാക്കി. ഏറ്റുമുട്ടലിനിടെ കരസേനാ സൈനികൻ വീരമൃത്യു വരിച്ചു.
ചുരാന്ദ മേഖലയിൽ ഇന്നലെ പുലർച്ചെ മൂന്നരയ്ക്കായിരുന്നു ഏറ്റുമുട്ടൽ. ഹവിൽദാർ അങ്കിത് കുമാർ ആണു വീരമൃത്യു വരിച്ചത്. ബിഹാറിലെ ഭഗൽപുർ സ്വദേശിയായ ഇദ്ദേഹം ശ്രീനഗർ കേന്ദ്രമായ ചിനാർ കോർ അംഗമാണ്.