രാജസ്ഥാനിൽ വാഹനാപകടം; 11 പേർ മരിച്ചു
Thursday, August 14, 2025 3:50 AM IST
ജയ്പുർ: രാജസ്ഥാനിൽ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച പിക്കപ് വാൻ നിയന്ത്രണംവിട്ട് വഴിയരികിൽ പാർക്ക് ചെയ്ത ട്രക്കിലിടിച്ച് ഏഴു കുട്ടികളും നാലു സ്ത്രീകളും ഉൾപ്പെടെ 11 പേർ മരിച്ചു.
മനോഹർപുർ ഹൈവേയിൽ ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു അപകടം. ഇരുപതുപേരാണ് പിക്കപ് വാനിലുണ്ടായിരുന്നത്.