ന്യൂ​ഡ​ൽ​ഹി: യു​ജി​സി നെ​റ്റി​ന്‍റെ ഡി​സം​ബ​ർ സെ​ഷ​ൻ ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31 മു​ത​ൽ 2026 ജ​നു​വ​രി ഏഴ്‌ വ​രെ ന​ട​ക്കു​മെ​ന്നു നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ).

രാ​ജ്യ​ത്തു​ട​നീ​ളം കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ടെ​സ്റ്റി​ലൂ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ഇ​തി​നോ​ട​കം ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ ഏ​ഴ് ആ​ണ്.

സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​ന്പ് പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഔ​ദ്യോ​ഗി​ക എ​ൻ​ടി​എ യു​ജി​സി നെ​റ്റ് പോ​ർ​ട്ട​ലി​ലൂ​ടെ (ugcnet.nta.nic.in) അ​വ​രു​ടെ ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കി സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്നി​ല​ധി​കം ഷി​ഫ്റ്റു​ക​ളാ​യാ​ണ് പ​രീ​ക്ഷ.


അ​ത് വി​ഷ​യ​വും പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥാ​ന​വും ആ​ശ്ര​യി​ച്ചു വ്യ​ത്യാ​സ​പ്പെ​ടും. പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡ് പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​നു 10 ദി​വ​സം മു​ന്പ് ഔ​ദ്യോ​ഗി​ക എ​ൻ​ടി​എ പോ​ർ​ട്ട​ലി​ലൂ​ടെ ല​ഭി​ക്കും.