ദുർഗാപുർ കൂട്ടബലാത്സംഗക്കേസ്: രണ്ടുപേർകൂടി അറസ്റ്റിൽ
Tuesday, October 14, 2025 3:06 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ ദുർഗാപുരിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ.
ഇതോടെ ഒഡിഷയിലെ ബാലസോറിൽനിന്നുള്ള 23കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെയും അറസ്റ്റ്ചെയ്തതെന്ന് ദുർഗാപുർ ഡിസിപി അഭിഷേക് ഗുപ്ത അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ആൺസുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനായി കോളജ് കാന്പസിനു പുറത്തെത്തിയപ്പോഴാണ് പെൺകുട്ടി ആക്രമണത്തിന് ഇരയായത്. കുറ്റക്കാർക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.