തേജ് പ്രതാപ് മഹുവയിൽ മത്സരിക്കും
Tuesday, October 14, 2025 3:06 AM IST
പാറ്റ്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് മഹുവയിൽ മത്സരിക്കും.
തേജ് പ്രതാപിന്റെ പാർട്ടിയായ ജനശക്തി ജനതാ ദൾ (ജെജെഡി) ടിക്കറ്റിലാണ് ജനവിധി തേടുക.21 സ്ഥാനാർഥികളെയും ഇന്നലെ പ്രഖ്യാപിച്ചു. മേയിൽ ആർജെഡിയിൽനിന്നു പുറത്താക്കപ്പെട്ട ശേഷമാണ് തേജ് പ്രതാപ് സ്വന്തം പാർട്ടി രൂപവത്കരിച്ചത്.