"കൽക്കി 2898 എഡി' യിൽ ദീപിക പദുക്കോൺ ഉണ്ടാവില്ല
Friday, September 19, 2025 1:45 AM IST
മുംബൈ: നാഗ അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി ചിത്രത്തിൽ ദീപിക പദുക്കോൺ ഉണ്ടാവില്ലെന്ന് വൈജയന്തി മൂവീസ് എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ചിത്രത്തിൽ അഭിനയിക്കാൻ പൂർണസമർപ്പണവും മറ്റു കാര്യങ്ങളും വേണ്ടതുണ്ട്. അതുസംബന്ധിച്ച് ഒരു ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാലാണ്, അമിതാഭ് ബച്ചനും പ്രഭാസും മുൻനിര നായകവേഷത്തിലെത്തുന്ന ചിത്രത്തിൽനിന്നു പുതിയ പ്രോജക്ടിൽനിന്ന് ദീപിക ഒഴിവായതെന്നും നിർമാണക്കന്പനി അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇതേക്കുറിച്ച് ദീപിക പ്രതികരിച്ചിട്ടില്ല.