തീരുവ വിഷയത്തിൽ വൈകാതെ പരിഹാരം: അനന്ത നാഗേശ്വരൻ
Friday, September 19, 2025 1:45 AM IST
കോൽക്കത്ത: അമേരിക്കയുമായുള്ള തീരുവ വിഷയത്തിൽ പത്താഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി. അനന്ത നാഗേശ്വരൻ. ഭാരത് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ അവസാനത്തോടെ പിഴത്തീരുവ റദ്ദാക്കുമെന്നാണു പ്രതീക്ഷയെന്ന് മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ചർച്ചകൾ ആരംഭിച്ചതിനു പിന്നാലെയാണ് നാഗേശ്വരന്റെ പ്രസ്താവന. ഇന്ത്യക്ക് 50 ശതമാനം ഇറക്കുമതി തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്.