മും​​​​​ബൈ: 2008ലെ ​​​​​മാ​​​​​ലേ​​​​​ഗാ​​​​​വ് സ്ഫോ​​​​​ട​​​​​ന​​​​​ക്കേ​​​​​സി​​​​​ൽ എ​​​​​ൻ​​​​​ഐ​​​​​എ​​​​​യ്ക്കും ​കു​​​​​റ്റ​​​​​വി​​​​​മു​​​​​ക്ത​​​​​രാ​​​​​ക്ക​​​​​പ്പെ​​​​​ട്ട ഏ​​​​​ഴു പേ​​​​​ർ​​​​​ക്കും ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി നോ​​​ട്ടീ​​​സ​​​യ​​​ച്ചു.

സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ആ​​​റു പേ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​പ്പീ​​​ലി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ആ​​​റാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം അ​​​പ്പീ​​​ലി​​​ൽ കോ​​​ട​​​തി വാ​​​ദം കേ​​​ൾ​​​ക്കും.

ബി​​​ജെ​​​പി മു​​​ൻ എം​​​പി പ്ര​​​ജ്ഞാ സിം​​​ഗ് ഠാ​​​ക്കൂ​​​ർ, ല​​​ഫ്. കേ​​​ണ​​​ൽ പ്ര​​​സാ​​​ദ് പു​​​രോ​​​ഹി​​​ത് എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ​​​യാ​​​ണ് പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി വി​​​ട്ട​​​യ​​​ച്ച​​​ത്.


പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കെ​​​തി​​​രേ വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ തെ​​​ളി​​​വി​​​ല്ലെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. 2008 സെ​​​പ്റ്റം​​​ബ​​​ർ 29നാ​​​ണ് മാ​​​ലേ​​​ഗാ​​​വ് പ​​​ട്ട​​​ണ​​​ത്തി​​​ൽ സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നൂ​​​റി​​​ലേ​​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.