അഞ്ചു ലക്ഷം വിലയിട്ട വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
Friday, September 19, 2025 1:45 AM IST
സുക്മ: തലയ്ക്ക് പോലീസ് അഞ്ചു ലക്ഷം വിലയിട്ട വനിതാ മാവോയിസ്റ്റ് ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
സുക്മ ജില്ലയിലെ ഗുഫ്ദി, പെർമാപാറ ഗ്രാമങ്ങളുടെ അതിർത്തിയിലുള്ള വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
ബുസ്കി നുപ്പോ (35) ആണ് കൊല്ലപ്പെട്ടത്. ഒന്പതു ഗുരുതര കുറ്റകൃത്യങ്ങളിൽ ഇവർ പ്രതിയാണ്. മാവോയിസ്റ്റുകളുടെ മാലംഗീർ ഏരിയാ കമ്മിറ്റിയംഗമാണ് ബുസ്കി. റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു.