മുൻ യുപി മന്ത്രി മിറാജുദ്ദീൻ അഹമ്മദ് അന്തരിച്ചു
Sunday, January 12, 2025 1:47 AM IST
മീററ്റ്: ഉത്തർപ്രദേശിലെ മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ.മിറാജുദ്ദീൻ അഹമ്മദ് അന്തരിച്ചു.
അസുഖബാധിതനായി ഏതാനുംദിവസമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അന്ത്യം.
മുലായം സിംഗ് സർക്കാരിനൽ ജലവിഭവമന്ത്രിയായിരുന്നു. മഹിള അഹമ്മദാണ് ഭാര്യ. രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്.