തെന്നിന്ത്യന്‍ നടി കമല കാമേഷ് അന്തരിച്ചു
Sunday, January 12, 2025 1:47 AM IST
ചെന്നൈ: ചലച്ചിത്രതാരം കമല കാമേഷ് (72) അന്തരിച്ചു. മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ ചലച്ചിത്രവേദികളില്‍ സജീവമായിരുന്ന നടി ഏതാനും നാളുകളായി ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിച്ചുവരികയായിരുന്നു.
ചലച്ചിത്രതാരം റിയാസ് ഖാന്റെ ഭാര്യ ഉമയാണ് മകള്‍. സംഗീതസംവിധായകന് അന്തരിച്ച കാമേഷാണ് ഭര്‍ത്താവ്. മലയാളത്തില്‍ ആളൊരുങ്ങി അരങ്ങൊരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസ, ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.