ന്യൂ​​​ഡ​​​ൽ​​​ഹി: വി​​മാ​​ന​​ത്തി​​ൽ അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ സ്വീ​​ക​​രി​​ക്കേ​​ണ്ട ന​​ട​​പ​​ടി​​ക​​ൾ സം​​ബ​​ന്ധി​​ച്ച് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കാ​​​ൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നും വ്യോ​​​മ​​​യാ​​​ന വ​​​കു​​​പ്പി​​​നും സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം. ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ എ​​​ന്തെ​​​ങ്കി​​​ലും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യി​​​യും ജ​​​സ്റ്റീ​​​സ് കെ.​​​വി. വി​​​ശ്വ​​​നാ​​​ഥ​​​നും അ​​​ട​​​ങ്ങു​​​ന്ന ബെഞ്ച് അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു.


2022 ന​​​വം​​​ബ​​​റി​​​ൽ യാ​​​ത്ര​​​യ്ക്കി​​​ടെ മോ​​​ശം പെരുമാറ്റം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട 73കാ​​​രി സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് നി​​​ർ​​​ദേ​​​ശം. മ​​​ദ്യ​​​പി​​​ച്ചു ല​​​ക്കു​​​കെ​​​ട്ട സ​​​ഹ​​​യാ​​​ത്രി​​​ക​​​ൻ ദേ​​​ഹ​​​ത്ത് മൂ​​​ത്ര​​​മൊ​​​ഴി​​​ച്ച​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​മാ​​​ന​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​ർ​​ക്ക​​ശ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യു​​​ടെ ആ​​​വ​​​ശ്യം.