ഒമർ അബ്ദുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രിയാകും
Friday, October 11, 2024 1:33 AM IST
ശ്രീനഗർ: ഒമർ അബ്ദുള്ള ജമ്മു കാഷ്മീർ മുഖ്യമന്ത്രിയാകും. ഇന്നലെ ചേർന്ന നാഷണൽ കോൺഫറൻസ് നിയമസഭാകക്ഷി യോഗം ഒമറിനെ നേതാവായി തെരഞ്ഞെടുത്തു.
90 അംഗ നിയമസഭയിൽ നാഷണൽ കോൺഫറൻസിന് 42 അംഗങ്ങളുണ്ട്. ആറംഗങ്ങളുള്ള കോൺഗ്രസും ഏക സിപിഎം അംഗവും സർക്കാരിനു പിന്തുണ നല്കുന്നു.
ഏതാനും സ്വതന്ത്രരും സർക്കാരിനു പിന്തുണയുമായി രംഗത്തുണ്ട്. സർക്കാർ രൂപവത്കരണ ചർച്ചകൾ ഇന്നാരംഭിക്കും.