സർക്കാർ രൂപവത്കരണം: പ്രധാനമന്ത്രിയുമായി സെയ്നി ചർച്ച നടത്തി
Thursday, October 10, 2024 2:38 AM IST
ന്യൂഡൽഹി: ഹരിയാനയിൽ പുതിയ സർക്കാരിന്റെ രൂപീകരണം സംബന്ധിച്ച് മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുതിർന്ന ബിജെപി നേതാക്കളുമായും ചർച്ച നടത്തി.
സെയ്നി മുഖ്യമന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണവേളയിൽത്തന്നെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണു മനോഹർ ലാൽ ഖട്ടറിനു പകരം ഒബിസി നേതാവായ സെയ്നി മുഖ്യമന്ത്രിയായത്.
ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായും സെയ്നി കൂടിക്കാഴ്ച നടത്തി.