ബിസിനസുകാരൻ മുംതാസ് അലിയെ കാണാതായി
Monday, October 7, 2024 4:45 AM IST
മംഗളുരു: മുൻ കർണാടക എംഎൽഎ മുഹിയുദ്ദീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ ഇന്നലെ മുതൽ കാണാതായി. അദ്ദേഹത്തിന്റെ കാർ കുള്ളൂർ പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായാണു വിവരം.
താൻ ഇനി മടങ്ങി വരില്ല എന്ന വാട്സ്ആപ്പ് സന്ദേശം അദ്ദേഹം മണിക്കൂറുകൾക്ക് മുൻപ് സ്വന്തം മകൾക്ക് അയച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറിയപ്പെടുന്ന വ്യവസായിയും മിസ്ബാ ഗ്രൂപ്പിന്റെ തലവനും ആണ് മുംതാസ് അലി.