പ്രശാന്ത് ശ്രീവാസ്തവ ചിനാർ കോർപ്സ് തലവൻ
Sunday, October 6, 2024 2:13 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ശ്രീനഗർ കേന്ദ്രീകരിച്ചുള്ള തന്ത്രപ്രധാന സൈനികവ്യൂഹമായ ചിനാർ കോർപ്സിന്റെ തലവനായി ലഫ്. ജനറൽ പ്രശാന്ത് ശ്രീവാസ്തവ ചുമതലയേറ്റു.
ലഫ്. ജനറൽ രാജീവ് ഗായ്ക്കു പകരക്കാരനായാണു നിയമനം. പാക്അധീന കാഷ്മീരിനോടു ചേർന്നുള്ള അതിർത്തിയുടെ സംരക്ഷണചുമതലായണ് സേനയ്ക്കുള്ളത്.
34 വർഷത്തെ സൈനികസേവന പരിചയമുള്ള ശ്രീവാസ്തവ കലാപബാധിത മേഖലകളിൽ ഏറെ മികവോടെ ജോലി ചെയ്തിരുന്നു. തെക്കൻ കാഷ്മീരിലെ സമാധാനദൗത്യത്തിനായി വിന്യസിച്ചിരുന്ന വിക്ടർ ഫോഴ്സിന്റെ തലവനായിരുന്നു ഇതുവരെ.