മറാഠ സംവരണം: വീണ്ടും നിരാഹാര സമരവുമായി മനോജ് ജരാങ്കെ
Wednesday, September 18, 2024 12:06 AM IST
മുംബൈ: മറാഠ സംവരണ പ്രക്ഷോഭകൻ മനോജ് ജരാങ്കെ വീണ്ടും അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഒരു വർഷത്തിനിടെ ആറാം തവണയാണ് ജരാങ്കെ നിരാഹാര സമരം നടത്തുന്നത്.
മറാഠകളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നിരാഹാരം സമരം.
ജൽന ജില്ലയിലെ അന്തർവാലി സാരതി ഗ്രാമത്തിലാണു സമരമിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാർ ബോധപൂർവം മറാഠകൾക്കു സംവരണം നിഷേധിക്കുകയാണ്.
സംവരണവിഷയം പരിഹരിക്കാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ഒരവസരംകൂടി നൽകുകയാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവിഷ്യത്തുകൾ നേരിടേണ്ടിവരും-ജരാങ്കെ മുന്നറിയിപ്പു നൽകി.