കോൽക്കത്ത സംഭവത്തിൽ പ്രതിഷേധിച്ച് തൃണമൂൽ എംപി രാജിവച്ചു
Monday, September 9, 2024 2:42 AM IST
കോൽക്കത്ത: കോൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സംസ്ഥാന സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്ന് തൃണമൂൽ നേതാവ് ജവഹർ സിർകർ പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജിക്ക് അയച്ച കത്തിലാണ് താൻ രാജിവയ്ക്കുകയാണെന്ന് സിർകർ അറിയിച്ചത്. രാഷ്ട്രീയത്തിൽനിന്നു പൂർണമായും വിട്ടുനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ ഐഎഎസുകാരനായ സിർക്കർ 2021ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഡൽഹിയിലെത്തി രാജ്യസഭാ ചെയർപേഴ്സണു രാജി സമർപ്പിക്കുമെന്ന് സിർകർ അറിയിച്ചു.