വധശ്രമക്കേസ്: സുധാകരനെതിരേ കേരള സർക്കാർ സുപ്രീംകോടതിയിൽ
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: ഇ.പി. ജയരാജൻ വധശ്രമക്കേസിൽ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു.
ഗൂഢാലോചനക്കുറ്റമായിരുന്നു കേസുമായി ബന്ധപ്പെട്ട് സുധാകരനെതിരേ ചുമത്തിയിരുന്നത്. എന്നാൽ സുധാകരനെതിരേ തെളിവുകളില്ലെന്നു കണ്ടെത്തി ഹൈക്കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
സുധാകരനെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി.