അദാനിക്കെതിരേ ആരോപണവുമായി ജയറാം രമേശ്
Thursday, August 15, 2024 1:25 AM IST
ന്യൂഡൽഹി: ഗുജറാത്തിലെ തുറമുഖങ്ങൾ അദാനിക്കു തീറെഴുതി നല്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.
നിലവിലെ കരാർ കാലാവധിക്കു പുറമെ അദാനിക്ക് 30 വർഷത്തിന്റെ ഇളവുകളോടെ തുറമുഖങ്ങൾ കൈവശം വയ്ക്കാൻ അനുമതി നൽകുന്ന രീതിയിൽ കരാർ പുതുക്കിയതായി ജയറാം രമേശ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
കരാർ കാലാവധിയിൽ 45 വർഷംകൂടി വർധിപ്പിക്കണമെന്ന് അദാനി പോർട്ട് ഗുജറാത്ത് മാരിടൈം ബോർഡിനോട് (ജിഎംബി) ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ അദാനിക്ക് മുന്ദ്ര, ഹസിറാ, ദഹേജ് തുറമുഖങ്ങൾ 75 വർഷംകൂടി കൈവശമാകും. പരമാവധി അനുവദിക്കാവുന്ന കാലാവധി 50 വർഷമായിരിക്കെ സർക്കരിനോട് അദാനിയുടെ ആവശ്യം സമയബന്ധിതമായി നടപ്പിലാക്കാൻ ജിഎംബി നിർദേശിക്കുകയായിരുന്നുവെന്നും ജയറാം രമേശ് ആരോപിച്ചു.