മദ്യനയ അഴിമതിക്കേസ്: കേജരിവാൾ സുപ്രീംകോടതിയിൽ
Tuesday, August 13, 2024 2:23 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ അറസ്റ്റ് ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ ഹൈക്കോടതി ഓഗസ്റ്റ് അഞ്ചിന് കേജരിവാളിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സുപ്രീംകോടതി കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കേജരിവാളിന്റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടെങ്കിലും ഇ മെയിൽ അപേക്ഷ പരിശോധിച്ച് തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ജൂണ്‍ 26നാണ് ഇഡിയുടെ കസ്റ്റഡിയിലിരിക്കെ കേജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലൈ 12ന് ഇഡി കേസിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല.