ബിഹാറിൽ ക്ഷേത്രത്തിൽ തിക്കും തിരക്കും; ഏഴു പേർ മരിച്ചു
Tuesday, August 13, 2024 2:23 AM IST
ജെഹനാബാദ്: ബരാബർ പഹാഡിയിലുള്ള സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിൽ പോലീസ് ലാത്തിച്ചാർജിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും ആറു സ്ത്രീകളടക്കം ഏഴു പേർ മരിച്ചു. 16 പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ 11. 30നായിരുന്നു അപകടം.
ക്ഷേത്രകവാടത്തിൽ ശൈവഭക്ത രായ കൻവാരിയാസും പൂക്കൾ വില്ക്കുന്നവരും തമ്മിൽ തർക്കമുണ്ടായതിനു പിന്നാലെ പോലീസ് ലാത്തിച്ചാർജ് നടത്തി.
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ക്ഷേത്രത്തിനു മുന്നിലുണ്ടായ തർക്കമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് അലംകൃത പാണ്ഡെ പറഞ്ഞു.