പൾസർ സുനിയുടെ പിഴ സ്റ്റേ ചെയ്തു
Tuesday, August 13, 2024 2:22 AM IST
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഓഗസ്റ്റ് 27ന് സുപ്രീംകോടതി പരിഗണിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മെഡിക്കൽ സർട്ടിഫിക്കറ്റടക്കം പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. 25,000 രൂപയായിരുന്നു ഹൈക്കോടതി പിഴയിട്ടിരുന്നത്.