ഓൺലൈൻ സഹായത്തിൽ പടക്ക നിർമാണം; അഞ്ചു കുട്ടികൾക്കു ഗുരുതര പരിക്ക്
Thursday, August 8, 2024 2:27 AM IST
മുസാഫർപുർ: സമൂഹമാധ്യമ വീഡിയോയുടെ സഹായത്തിൽ പടക്കം നിർമിക്കാൻ ശ്രമിച്ച അഞ്ചു കുട്ടികൾക്ക് സ്ഫോടനത്തിൽ ഗുരുത പരിക്ക്. ബിഹാറിലെ മുസാഫർപുർ ജില്ലയിലെ മുന്നി ബാംഗ്രി കല്യാൺ ഗ്രാമത്തിലായിരുന്നു സംഭവം. അയൽവാസികളായ കുട്ടികൾക്കാണു പരിക്കേറ്റത്.
ടോർച്ച് പടക്കമാക്കി മാറ്റാൻ കഴിയുമെന്നായിരുന്നു സമൂഹമാധ്യമവീഡിയോയിൽ പറഞ്ഞിരുന്നത്. ഇതു പരീക്ഷിക്കുന്നതിനിടെയാണു സ്ഫോടനമുണ്ടായത്. തീപ്പെട്ടിക്കോലിൽനിന്നുള്ള റെഡ് ഫോസ്ഫറസ് ചുരണ്ടിയെടുത്ത് ബാറ്ററി മുഖേന പ്രവർത്തിക്കുന്ന ടോർച്ചിൽ നിറയ്ക്കുകയായിരുന്നു.