ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരെ വിളിച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും എംപിമാർ മന്ത്രിയോടു പറഞ്ഞു.
ലോക്സഭാ സമ്മേളനത്തിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യാൻ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ വിഷയം ചർച്ച ചെയ്യാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എം.കെ. രാഘവൻ എന്നിവർ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു.