അതിർത്തിയിൽ സുരക്ഷ വർധിപ്പിച്ച് ഇന്ത്യ
Wednesday, August 7, 2024 2:52 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിൽ പ്രക്ഷോഭം കനക്കുകയും പ്രധാനമന്ത്രി രാജിവച്ച് രാജ്യം വിടുകയും ചെയ്ത സാഹചര്യത്തിൽ അതിർത്തിയിൽ ജാഗ്രതാ നിർദേശവുമായി ഇന്ത്യ.
ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ബംഗാളിലെ നാലിടങ്ങളിൽ നിലവിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലുള്ള വിവിധ പ്രദേശങ്ങളിൽ പെട്രോളിംഗ് ശക്തമാക്കി. കഴിഞ്ഞ ദിവസം അതിർത്തി രക്ഷാസേന ആക്ടിംഗ് ഡയറക്ടർ ജനറൽ ദൽജിത് സിംഗ് ചൗധരി കോൽക്കത്തയിലെത്തി മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.