വയനാട് ദുരന്തത്തിൽ ലോകനേതാക്കളുടെ അനുശോചന പ്രവാഹം
Sunday, August 4, 2024 1:35 AM IST
ന്യൂഡൽഹി: വയനാട്ടിൽ മുന്നൂറിലേറെ പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനമറിയിച്ച് ലോകനേതാക്കൾ.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഭാര്യ ജിൽ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ എന്നിവർക്കു പിന്നാലെ ചൈന, ജർമനി, ഫ്രാൻസ്, യുഎഇ, സൗദി അറേബ്യ, ബഹറിൻ, നെതർലാൻഡ്സ്, അയർലൻഡ്, ദക്ഷിണ കൊറിയ, അർജന്റീന, അർമേനിയ, ചെക്ക് റിപ്പബ്ലിക്, ഈജിപ്ത്, എത്യോപ്യ, ജോർദാൻ, ലാത്വിയ തുടങ്ങിയ രാജ്യങ്ങളാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവരെ അനുശോചനം ഔദ്യോഗികമായി അറിയിച്ചത്.
ഇതിനുപുറമെ എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴിയും ലോകനേതാക്കളും വിദേശകാര്യ മന്ത്രിമാരും താരപ്രമുഖരും കേരളത്തിലെ വൻ പ്രകൃതിദുരന്തത്തിൽ അനുശോചിച്ചു.