ടെൽ അവീവ് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കി
Saturday, August 3, 2024 2:04 AM IST
ന്യൂഡൽഹി: ടെൽ അവീവിലേക്കുള്ള വിമാനസർവീസുകൾ അടുത്ത വ്യാഴാഴ്ച വരെ റദ്ദാക്കിയതായി എയർ ഇന്ത്യ. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുടെ കൊലപാതകത്തെത്തുടർന്ന് ഇസ്രയേലിനെതിരേ ആക്രമണം നടത്തുമെന്ന ഇറാന്റെ പ്രഖ്യാപനമുൾപ്പെടെ കണക്കിലെടുത്താണു തീരുമാനം.
ഡൽഹിയിൽ നിന്ന് ഇസ്രയേലിലേക്ക് എയർ ഇന്ത്യ അഞ്ച് പ്രതിവാര സർവീസുകളാണു നടത്തുന്നത്. സംഘർഷാവസ്ഥയെത്തുടർന്ന് ഈവർഷം ആദ്യവും ടെൽ അവീവ് സർവീസുകൾ എയർ ഇന്ത്യ ഏതാനുംദിവസത്തേക്കു നിർത്തിവച്ചിരുന്നു.