പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു
Friday, August 2, 2024 2:43 AM IST
ജമ്മു: അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച പാക് ഭീകരനെ ബിഎസ്എഫ് വധിച്ചു. ബുധനാഴ്ച രാത്രി മംഗുചെക് മേഖലയിലെ ഖോര പോസ്റ്റിനു സമീപമാണു നാൽപ്പത്തിയഞ്ചുകാരൻ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ബിഎസ്എഫ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരനെ വെടിവച്ചു കൊല്ലുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പോലീസിനു കൈമാറി.