അനുശോചിച്ച് മല്ലികാർജുൻ ഖാർഗെ
Wednesday, July 31, 2024 3:19 AM IST
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും അടിയന്തര വൈദ്യസഹായം നൽകാനും കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കുന്നു. ദുരിതബാധിതർക്കു സാധ്യമായ എല്ലാ സഹായവും നൽകാൻ കോണ്ഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.