രജൗരിയിൽ ഭീകരാക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി
Tuesday, July 23, 2024 1:36 AM IST
രജൗരി: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ പോസ്റ്റിനു നേർക്ക് ഭീകരർ നടത്തിയ ആക്രമണം സുരക്ഷാസേന വിഫലമാക്കി.
ഇന്നലെ പുലർച്ചെ നാലിന് ഗുൻധ മേഖലയിലെ പോസ്റ്റിനു നേർക്കായിരുന്നു ആക്രമണം. ഉടൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഒരു സൈനികനും ഒരു നാട്ടുകാരനും പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
മേഖലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ വീണ്ടും വെടിവയ്പുണ്ടായി. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി.