നിപ: ജാഗ്രതാ നിർദേശവുമായി തമിഴ്നാട്
Monday, July 22, 2024 3:31 AM IST
ചെന്നൈ: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് തമിഴ്നാടിന്റെ നിർദേശം.
അതിർത്തി ജില്ലകളിൽ പനി ഉൾപ്പെടെ രോഗലക്ഷണങ്ങളുമായി എത്തുന്ന രോഗികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. നീലഗിരി, കോയന്പത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ അതീവ ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശിച്ചു.