സൂര്യാഘാതം: രണ്ടു ജവാന്മാർ മരണത്തിനു കീഴടങ്ങി
Sunday, July 21, 2024 1:16 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്ത്യ-പാക് അതിർത്തിയായ ഹരാമി നല്ല മേഖലയിൽ പട്രോളിംഗിനിടെ സൂര്യാഘാതം മൂലം രണ്ട് ബിഎസ്എഫ് ജവാന്മാർ ജീവൻ വെടിഞ്ഞു.
അസിസ്റ്റന്റ് കമാൻഡാന്റ് വിശ്വദേവ്, ഹെഡ് കോൺസ്റ്റബിൾ ദയാൽ രാം എന്നിവരാണ് ഉഷ്ണക്കാറ്റിനെത്തുടർന്ന് നിർജലീകരണം മൂലം മരിച്ചത്. മേഖലയിൽ 36 ഡിഗ്രി സെൽഷസാണ് താപനില.
ആരോഗ്യനില മോശമായതറിഞ്ഞ് ഉടൻതന്നെ ഇരുവരെയും ഭുജിലെ ആശുപത്രിയിലെത്തിച്ചിരുന്നെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു. രാജസ്ഥാനിലെ ബാർമറിൽനിന്ന് റാൻ ഓഫ് കച്ചും സർ കടലിടുക്കും ഉൾപ്പെടുന്ന 826 കിലോമീറ്റർ ഗുജറാത്ത് ഫ്രണ്ടിയറിനു സുരക്ഷയൊരുക്കുന്നത് ബിഎസ്എഫാണ്.