കോണ്‍ഗ്രസിന്റെ തെറ്റുകൾ തുടർന്നാൽ ബിജെപിക്ക് തിരിച്ചടിയെന്ന് ഗഡ്ഗരി
Sunday, July 14, 2024 2:11 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ തെറ്റുകൾ ആവർത്തിച്ചാൽ ബിജെപിക്കും തിരിച്ചടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി.
മുൻകാലങ്ങളിൽ കോണ്‍ഗ്രസ് ചെയ്ത തെറ്റുകൾ കാരണമാണ് അവർക്ക് അധികാരം നഷ്ടമായതെന്നും ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ബിജെപി ശ്രദ്ധിക്കണമെന്നും അദ്ദേഹം ഗോവയിൽ പറഞ്ഞു.
കോണ്‍ഗ്രസിന്റെ തെറ്റുകൾ കൊണ്ടാണ് ആളുകൾ ബിജെപിയെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസ് ചെയ്തിരുന്നത് തുടർന്നാൽ ബിജെപിയുടെ വരവുകൊണ്ട് ഒരു പ്രയോജനവുമില്ല.- പനാജിയിൽ നടന്ന ബിജെപി യോഗത്തിൽ ഗഡ്കരി ഓർമിപ്പിച്ചു.