ഗവര്‍ണര്‍ക്കെതിരേ പശ്ചിമബംഗാള്‍ സുപ്രീംകോടതിയില്‍
Saturday, July 13, 2024 1:55 AM IST
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്നുവെന്നാരോപിച്ച് ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരേ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എട്ടു ബില്ലുകളിലാണു ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നത്.
22 ബില്ലുകള്‍ രാജ്ഭവന്റെ പരിഗണനയിലുണ്ടെന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി പറഞ്ഞിരുന്നു. 2013 മുതലുള്ളവയാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.